ശബരിമലയിൽ ഭക്തജനത്തിരക്ക്; വെള്ളിയാഴ്ച്ച ദർശനം നടത്തിയത് 76,085 പേർ

Heavy rush of devotees at Sabarimala; 76,085 people offered prayers on Friday.

​
ശബരിമല : മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച (നവംബർ 27) രാത്രി 10 മണി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 76,085 തീർഥാടകരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.  

Heavy rush of devotees at Sabarimala; 76,085 people offered prayers on Friday.

​​വെർച്വൽ ക്യൂ-52,208, ​സ്പോട്ട് ബുക്കിംഗ്- 10,546, ​മറ്റ് തീയതികളിലെ ബുക്കിംഗ് വഴി എത്തിയവർ- 8,207 എന്നിവ ഉൾപ്പെടെയാണിത്. ​രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്. ​തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കി.

Tags