ശക്തമായ മഴ: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

അറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്.അറുമാനൂർ മൂഴിക്കടവില്‍ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം : ശക്തമായ മഴയില്‍ കോട്ടയം അയർക്കുന്നം അറുമാനൂരില്‍ ഒരാള്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്.അറുമാനൂർ മൂഴിക്കടവില്‍ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നിലവില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കൊല്ലം, തിരുവനന്തപുരം എന്നീ രണ്ടുജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

Tags