സംസ്ഥാനത്ത് രണ്ട്‌ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ ജാഗ്രത നിർദേശം

Heavy rain in the state today; warning changed

അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കൻ കേരളത്തെ അപേക്ഷിച്ച്‌ തെക്കൻ ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചതിരിഞ്ഞ് രണ്ട്‌ ജില്ലകളില്‍ മഴ സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വരുന്ന മൂന്ന്‌ മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കൻ കേരളത്തെ അപേക്ഷിച്ച്‌ തെക്കൻ ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കള്ളക്കടല്‍ ജാഗ്രത നിർദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന് (16/03/2026) രാത്രി 08.30 വരെയും; കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ (17/03/2026) രാത്രി 11.30 വരെയും 0.8 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

tRootC1469263">

കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (16/03/2026) രാത്രി 08.30 വരെ 1.2 മുതല്‍ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Tags