സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Aug 2, 2026, 06:35 IST
തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവര്‍ കൂടുതല്‍ കരുതല്‍ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ എട്ട് പേര്‍ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയില്‍ രാത്രി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി.
.jpg)

