സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
അടുത്ത 31 വരെ ഒരു ജില്ലയിലും യെല്ലോ അലർട്ടുകളില്ല. എന്നാല്‍ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും മണിക്കൂറില്‍ എല്ലാ ജില്ലയിലും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ മഴ മുന്നറിയിപ്പുകള്‍ വരും മണിക്കൂറിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറിയേക്കാം.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 5 ദിവസത്തേക്കുള്ള സാധ്യത പ്രവചനം അനുസരിച്ച്. അടുത്ത 31 വരെ ഒരു ജില്ലയിലും യെല്ലോ അലർട്ടുകളില്ല. എന്നാല്‍ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല.
കള്ളക്കടല്‍ ജാഗ്രത നിർദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ വൈകുന്നേരം 05.30 വരെ 0.9 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 1.2 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
.jpg)

