സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത ; ഇന്ന് ഏട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Aug 24, 2026, 06:33 IST
കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്.
.jpg)

