കേരളത്തില്‍ ഒക്ടോബര്‍ 8 വരെ ശക്തമായ മഴക്ക് സാധ്യത

Rains to continue in the state for three more days; Yellow alert in various districts till Sunday

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

കേരളത്തില്‍ ഒക്ടോബര്‍ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മന്നാര്‍ കടലിടുക്കിനും സമീപ തെക്കന്‍ തമിഴ്‌നാട് തീരപ്രദേശങ്ങള്‍ക്കും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കാന്‍ കാരണം. ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

മധ്യ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ശക്തമാകുകയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിവിധ ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, ഒക്ടോബര്‍ 6 ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് ഉള്ളത്. 

Tags