ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Low pressure in the Bay of Bengal; Summer rains are expected in the state

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം. ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമനിന്നല്‍ മുന്നറിയിപ്പുമുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി താപനില ഉയര്‍ന്ന നിലയിലാണ്. ഇന്നലെയും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര ജില്ലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. മഴ കുറഞ്ഞത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ തുടര്‍ച്ചായിയി പല സമയങ്ങളില്‍ കറണ്ട് പോകുന്നുണ്ട്. പവര്‍കട്ടിന് കൃത്യമായ സമയം പോലുമില്ല. പ്രതിസന്ധി രൂക്ഷമാകുമ്പോഴും കൃത്യമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

Tags