സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു,നാല് ജില്ലകളില്‍ യെല്ലോ അലേർട്ട്
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, കർണാടക തീരത്ത് ഇന്ന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കർണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; കർണാടക തീരത്ത് ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
.jpg)

