സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു; ഒന്‍പത് ജില്ലകളില്‍ ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്
Oct 23, 2026, 06:44 IST
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ഒന്‍പത് ജില്ലകളില്‍ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
.jpg)


