പത്തനംതിട്ടയില്‍ മഴ ശക്തം ; നദി കവിഞ്ഞ് ചിലയിടങ്ങളില്‍ ജനവാസ മേഖലയിലേക്ക് വെള്ളം കയറി
Aug 1, 2026, 07:27 IST
പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
പത്തനംതിട്ട ജില്ലയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പല ഭാഗങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകി ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യര്‍ത്ഥിക്കുന്നതിനുമായി 9497960963 , 9497908045 എന്നീ മൊബൈല്‍ നമ്പറുകളിലും 0468 2222600 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലും വിളിക്കാവുന്നതാണ്. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേര്‍ന്ന് അടിയന്തര സഹായങ്ങള്‍ ഉടനടി ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
.jpg)

