കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ അലേർട്

Change in rain warning in the state, heavy rain likely tomorrow and the day after; Orange alert in three districts

മധ്യകേരളത്തിലാണ് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

തിരുവനന്തപുരം:  സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലാണ് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ വടക്കൻ കേരളത്തിലും മഴ കനത്തേക്കും.

ഓറഞ്ച് അലേർട്ട്: എറണാകുളം, തൃശ്ശൂർ (മധ്യകേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത).യെല്ലോ അലേർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മലയോര മേഖലകളില്‍: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണം.

Tags