ശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jul 5, 2026, 07:53 IST
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളില്‍ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂരും കാസര്‍കോടും നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
.jpg)

