പാലക്കാട് കനത്തമഴ; ഇടിമിന്നലിൽ വ്യാപക നാശനഷ്ടം

Heavy rain in Palakkad; widespread damage due to lightning
Heavy rain in Palakkad; widespread damage due to lightning

പാലക്കാട്: കനത്തമഴയിലും ഇടിമിന്നലിലും പാലക്കാട്  വ്യാപകനാശനഷ്ടങ്ങൾ . കോങ്ങാട് സീഡ് ഫാമിന് സമീപം വീടിൻ്റെ ചുമരിടിഞ്ഞ് വീണു. ഇടിമിന്നലേറ്റാണ് ചുമർ തകർന്നത്. വെള്ളരംകല്ലിങ്ങൽ ഷെഫീക്കിൻ്റെ വീടാണ് തകർന്നത്.

പിരായിരിയിൽ കണ്ണോട്ടുക്കാവ് ആൽമരം പൊട്ടി വീണു. ഇന്ന് വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വ്യാപക നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. അതേ സമയം ​കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർ‌ട്ട് പ്രഖ്യാപിച്ചു.

tRootC1469263">

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. .

Tags