കേരളത്തിൽ ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

rain

കേരളത്തിൽ വേനൽ മഴ കനക്കുന്നു വിവിധ ജില്ലകളിഷ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വേനൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാ​ഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയും ലഭിച്ചു.

ഇതിൻ്റെ ഭാ​ഗമായി കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പച്ച അലേർട്ടായിരുന്നു (നേരിയ-ഇടത്തരം മഴ) ഉണ്ടായിരുന്നത്.

എന്നാൽ അത് മഞ്ഞ അലേർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയാണ് ഇവിടെ മഴ ലഭിക്കുക. കേരളത്തിൽ കഴിഞ്ഞ ആഴ്ച മുതലാണ് വേനൽ മഴയ്ക്ക് തുടക്കമായത്. അുതിനുമുന്നേ അതികഠിന ചൂടായിരുന്നു സംസ്ഥാനത്തുണ്ടായത്.
 

Tags