കനത്ത മഴ; സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് റദ്ദാക്കി

Heavy rains; Boating cancelled at Sampranikodi tourist spot
Heavy rains; Boating cancelled at Sampranikodi tourist spot

കൊല്ലം:  ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

tRootC1469263">

അതേസമയം, എറണാകുളം ജില്ലയുടെ തീരമേഖലയിൽ റെഡ് അലർട്ട്. മുനമ്പം മുതൽ മറുവക്കാട് വരെയാണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സമീപത്തുള്ള ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരങ്ങളിലും റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും അടച്ചു.

Tags