ശക്തമായ മഴ ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
Jul 9, 2026, 06:03 IST
വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി. പരീക്ഷകള്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
.jpg)

