കനത്ത മഴ ; സംസ്ഥാനത്ത് വ്യാപകനാശം


സംസ്ഥാനത്ത് മഴയിൽ വ്യാപകനാശം. കാസർകോട് ഒഴുക്കിൽപ്പെട്ട് കാണാതായ സ്ത്രീ മരിച്ചു. കൂഡ്ലു സ്വദേശി ഭവാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മൊഗ്രാൽ പുഴയിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മധുർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രഫഷനൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
tRootC1469263">അതേസമയം കണ്ണൂരിൽ മഴക്കെടുതി തുടരുകയാണ്. പെരുമഴയിൽ കണ്ണൂർ–പയ്യാവൂർ വണ്ണായിക്കടവ് പാലം മുങ്ങി. പയ്യാവൂർ–നെല്ലിക്കുറ്റി റോഡിൽ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
