കനത്ത മഴ ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ
സംസ്ഥാനത്ത് ഇടമുറിയാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധിയിടങ്ങളിൽ കാറ്റിൽ മരം വീണ് അപകടം സംഭവിച്ചു. കണ്ണൂരിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥൻ മരിച്ചു. കണ്ണവം പെരുവയിലെ ചന്ദ്രൻ (78)ആണ് മരിച്ചത്. പുലർച്ചെ 1. 30 ഓടെ ആയിരുന്നു അപകടം നടന്നത്. വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
tRootC1469263">മറ്റൊരു സംഭവത്തിൽ പാലക്കാട് ശക്തമായ കാറ്റിൽ വീടിൻറെ മുകളിൽ മരം വീണ് രണ്ടുപേർക്ക് പരുക്കേറ്റു. പാലക്കാട് തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട്ടിലേക്കാണ് മരം വീണത്. സരോജിനി (72) , അർച്ചന (22) എന്നിവർക്കാണ് പരിക്കേറ്റത്. നിലവിൽ ഇരുവരും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ കോഴിക്കോട് താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. താമരശ്ശേരി കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞു വീണ് വാഹനം തകർന്നു.
പത്തനംതിട്ടയിൽ ഇന്നലെ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോന്നി, കുമ്പഴ മലയോര മേഖലകളിൽ ശക്തമായ മഴയിൽ കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പൂഴിക്കാട് യുപി സ്കൂളിൻറെ മുറ്റത്തെ മരം പുലർച്ചെ മഴയെ തുടർന്ന് കടപുഴകി വീണു. മതിലും വൈദ്യുതി ലൈനും തകർത്ത് റോഡിലേക്കാണ് വീണത്.
.jpg)


