കനത്ത മഴയിൽ വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ താൽക്കാലിക പാലം ഒലിച്ചുപോയി
May 22, 2026, 10:30 IST
കോഴിക്കോട് : മുത്തപ്പൻപുഴയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയി. തുരങ്കപാതയുമായി ബന്ധപ്പെട്ട റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി പഴയ പാലം പൊളിച്ചുനീക്കിയ ശേഷം പണിത താൽക്കാലിക പാലമാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്.
വൈകുന്നേരം മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. മുത്തപ്പൻപുഴ അങ്ങാടിക്ക് സമീപത്താണ് പാലം സ്ഥിതി ചെയ്തിരുന്നത്.
.jpg)

