കനത്ത മഴ : തിരുവല്ലയിൽ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

Heavy rains: The perimeter wall of an Anganwadi building collapsed in Thiruvalla
Heavy rains: The perimeter wall of an Anganwadi building collapsed in Thiruvalla


തിരുവല്ല : കനത്ത മഴയെ തുടർന്ന് കുറ്റൂരിൽ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞു വീണത്.

40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അംഗനവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് അംഗൻവാടി കെട്ടിടത്തിന് ഭീഷണിയാവും.

tRootC1469263">

Tags