സംസ്ഥാനത്ത് കനത്ത മഴ

Heavy rain again..! Red alert in eight districts today


കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രമുഖ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു.

കോഴിക്കോട്, കാസർകോട്, തൃശൂർ, കണ്ണൂർ, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് അവധി ബാധകമായിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08/08/2026 ശനിയാഴ്ച കളക്ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു.


സ്കൂളുകൾക്ക് പുറമേ ജില്ലയിലെ അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും പൊതുപരീക്ഷകൾ ഉണ്ടെങ്കിലോ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലോ അവയ്ക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ചയായി പെയ്യുന്ന മഴയും വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടും സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മഴയുടെ കാഠിന്യം പൂർണ്ണമായി മാറുന്നത് വരെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags