അതിശക്തമായ മഴ; കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

palchuram

കണ്ണൂരിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, റോഡിലേക്ക് പാറ വീഴല്‍, വെള്ളം കയറല്‍, ഗതാഗത സ്തംഭനം എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

കണ്ണുർ: വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം.അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു.

കണ്ണൂരിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, റോഡിലേക്ക് പാറ വീഴല്‍, വെള്ളം കയറല്‍, ഗതാഗത സ്തംഭനം എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വളരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ വയനാട്ടിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.

രോഗികള്‍, അത്യാവശ്യ സർക്കാർ സേവനങ്ങള്‍, അവശ്യവസ്തുക്കളുടെ ഗതാഗതം എന്നിവയ്ക്ക് മാത്രമായിരിക്കും ഇളവ്.പാല്‍ച്ചുരം റോഡില്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം തുടരും. വൈകുന്നേരം 6 മണി മുതല്‍ പുലർച്ചെ 6 മണി വരെ പാല്‍ച്ചുരം ചുരം വഴിയുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ചുരം മേഖലയില്‍ കാഴ്ച പരിമിതിയും റോഡില്‍ വെള്ളക്കെട്ടും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം.പ്രതികൂല കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.

 

Tags