കനത്ത മഴ ; പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം

Heavy rains likely in the state till Friday; Orange alert in Kannur and Kasaragod districts today

ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു.

എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

പുഴകൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ഇവയിൽ ഇറങ്ങുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഉരുൾപൊട്ടൽ, മരം കടപുഴകി വീഴൽ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിവയുള്ള മേഖലകളിൽ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പോലീസ്, വനം വകുപ്പ്, ദുരന്തനിവാരണ വിഭാഗം എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

Tags