മറയൂർ-കാന്തല്ലൂർ മലനിരകളിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും

Alert for the next three hours; Red alert in North Kerala; possibility of heavy rain and strong winds across the state.

 മറയൂർ : മറയൂർ – കാന്തല്ലൂർ മലനിരകളിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിരുന്ന മഴ ഞായറാഴ്ച (ഒക്ടോബർ 25) രാവിലെ മുതൽ കൂടുതൽ ശക്തമാവുകയായിരുന്നു. തിങ്കളാഴ്ച (ഒക്ടോബർ 26) മഴയുടെ ശക്തി അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തുടരുകയാണ്. മറയൂർ – കാന്തല്ലൂർ റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പകൽ പോലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി തീരെ കുറഞ്ഞതിനാൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റ് തെളിച്ചാണ് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്തെ റോഡ് ഗതാഗതവും കാര്യമായി തടസ്സപ്പെട്ടിട്ടുണ്ട്.

കനത്ത മഴയും മൂടൽമഞ്ഞും കാരണം മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്താറുള്ള സ്ഥലമാണിത്. എന്നാൽ നിലവിലെ കാലാവസ്ഥയും തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതും കാരണം അവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ. മേഖലയിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags