ശക്തമായ മഴക്ക് സാധ്യത ;12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Water level at pazhassi dam  Those on the banks of Kannur Valapattanam River should exercise caution
Water level at pazhassi dam  Those on the banks of Kannur Valapattanam River should exercise caution

ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ ജലം പുറത്തൊഴുക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളില്‍ ചുകപ് അലർട്ട് പ്രഖ്യാപിച്ചു.ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാളയാർ , ചുള്ളിയാർ, കെഎസ്‌ഇബിയുടെ നിയന്ത്രണത്തിലുള്ള പത്തനംതിട്ട യിലെ കക്കി, മൂഴിയാർ,മാട്ടുപ്പെട്ടി കല്ലാർകുട്ടി ,ഇരട്ടയാർ ഇടുക്കിയിലെ ലോവർ പെരിയാർ , ഷോളയാർ, പെരിങ്ങല്‍കുത്ത് (തൃശൂർ) ,വയനാടിലെ ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ചുവപ് അലർട്ട് പ്രഖ്യാപിച്ചത് .

tRootC1469263">

ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ ജലം പുറത്തൊഴുക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട് . ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂർ കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മലപ്പുറം കോഴിക്കോട് ,വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .ഉരുള്‍പൊട്ടല്‍ ,മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ' സാധ്യതയുള്ള പ്രദേശങ്ങളിലും, അണക്കെട്ടുകളുടെ പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags