സംസ്ഥാനത്ത് മഴ കനക്കുന്നു ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Heavy rain with thunderstorms likely until Sunday; Yellow alert in six districts today

 കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് നിലനിൽക്കും. ചൊവ്വാഴ്ചയോടെ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുമെന്നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടിമിന്നൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags