കേരളത്തിൽ മഴ കനക്കും
Aug 29, 2025, 15:02 IST
തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്.
tRootC1469263">അതേസമയം മറ്റ് ജില്ലകളിൽ ഇടവിട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. അതേസമയം കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.
.jpg)


