കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത

google news
rain11

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തി കൂടിയ ന്യുനമർദ്ദം ( Well Marked Low Pressure Area) വടക്കൻ ഒഡിഷക്ക് മുകളിലായി  സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം  ഛത്തീസ്ഗഡ് - കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്ക് കിഴക്കൻ ഉത്തർപ്രാദേശിനും വടക്ക് കിഴക്കൻ മധ്യപ്രാദേശിനും മുകളിലായി ചക്രവാതചുഴി നില നില്‍ക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

Tags