ശക്തമായ മഴ ; ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി
കൊട്ടിയൂർ : കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് (ആഗസ്റ്റ് 1) വൈകീട്ട് 6 മണി മുതൽ നാളെ (ആഗസ്റ്റ് 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാൻ ആയ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം.
ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പാൽച്ചുരം ഉന്നതിയിലെ വെള്ളം കയറാൻ സാധ്യതയുള്ള കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകി. വീട്ടുസാധനങ്ങളൊക്കെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുള്ളതായി ഉന്നതി നിവാസികൾ അറിയിച്ചു.
പാൽച്ചുരത്ത് മണ്ണിടിഞ്ഞ് വീണ സ്ഥലത്തുള്ള മണ്ണും കല്ലും നീക്കാനുള്ള നടപടി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
.jpg)

