കേരളത്തില്‍ ചൂട് കൂടുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്
പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അധിക താപനിലയാണ് ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് കണക്കിലെടുത്ത് ജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
.jpg)


