കേരളത്തില്‍ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

hot

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നെയും ചൂടേറുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത.പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും കൂടാനിടയുണ്ട്.

ഇവിടങ്ങളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യു.വി സൂചിക ഉയരുമെന്ന മുന്നറിയിപ്പുമുണ്ട്. യു.വി സൂചിക ഉയരുന്നതിനാല്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

Tags