സംസ്ഥാനത്ത് ചൂട് ഉയരുന്നു ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Mar 24, 2026, 08:03 IST
പാലക്കാട്, കൊല്ലം ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്നു.12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസുമാണ്. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളില്‍ രേഖപ്പെടുത്തുന്നത്.
.jpg)


