ചൂട് കൂടുന്നു;ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

chood

സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

തിരുവനന്തപുരം :  സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മതിയായ മുൻകരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാഘാതം ഏല്‍ക്കുവാനുള്ള സാധ്യത കൂട്ടാം.

tRootC1469263">

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശരീരത്തിലെ ജലം നഷ്ടപ്പെടുക, വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ചര്‍ദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അമിത ക്ഷീണം, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം, ശ്വാസംമുട്ടല്‍ തുടങ്ങിയവയൊക്കെ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാകാം.

Tags