ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
May 11, 2023, 06:35 IST

കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു
. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനി
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു