ശബരിമല തീർത്ഥാടകർക്ക് കരുതലായി 'സ്വാസ്ഥ്യം ശരണം'; വൈദ്യസഹായം ഒരു വിളിപ്പാടകലെ

'Health shelter' as a precaution for Sabarimala pilgrims; Medical help is just a call away

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമയബന്ധിതവും വിപുലവുമായ വൈദ്യസഹായം ഉറപ്പാക്കാൻ തീർത്ഥാടന പാതയിലുടനീളം സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്. 'സ്വാസ്ഥ്യം ശരണം' എന്ന ആപ്തവാക്യത്തോടെയാണ് ഇത്തവണ ആരോഗ്യവകുപ്പ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. തീർത്ഥാടകർക്കായി വിവിധയിടങ്ങളിൽ ഏഴ് ആശുപത്രികളാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. പമ്പ, സന്നിധാനം, നിലയ്ക്കൽ സർക്കാർ ആശുപത്രികൾ, നീലിമല, അപ്പാച്ചിമേട് കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല വനംവകുപ്പ് ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ മരുന്നുകളും ഉപകരണങ്ങളും വിദഗ്ധ സംഘത്തെയും ഉറപ്പാക്കിയിട്ടുണ്ട്.

ഇതിന് പുറമെ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ദേവസ്വം ബോർഡ്, വനംവകുപ്പ് എന്നിവ സംയുക്തമായി 22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളും ആരംഭിച്ചു. പമ്പ മുതൽ സന്നിധാനം വരെ 17 കേന്ദ്രങ്ങളും എരുമേലി-കരിമല-പമ്പ കാനനപാതയിൽ അഞ്ച് കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. മകരവിളക്ക് ദിവസം അധിക ആംബുലൻസുകളും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കും.

'Health shelter' as a precaution for Sabarimala pilgrims; Medical help is just a call away

ആശുപത്രികളിൽ 24 മണിക്കൂറും അത്യാഹിതവിഭാഗം, ഒ.പി സേവനങ്ങൾ എന്നിവ ലഭ്യമാണ്. കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിന് പുറമെ ലാബ്, എക്സ്-റേ, ഇ.സി.ജി, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, വാർഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഹൃദയാഘാതത്തിനുള്ള ജീവൻരക്ഷാ മരുന്നുകളായ സ്ട്രെപ്റ്റോകൈനേസ്, ടെനെക്ടിപ്ലേസ് എന്നിവയും പേവിഷബാധ പ്രതിരോധ വാക്സിൻ, ആന്റി സ്നേക്ക് വെനം എന്നിവയും ലഭ്യമാണ്.

അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ പൾസ്, ബി.പി, ഓക്സിജൻ അളവ്, പ്രമേഹ പരിശോധന എന്നിവയ്ക്കും ഓക്സിജൻ, ആവി പിടിക്കൽ, സി.പി.ആർ, എ.ഇ.ഡി മെഷീൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സഹായത്തിന് വിളിക്കാം: 04735-203232പമ്പ മുതൽ സന്നിധാനം വരെ എവിടെ അത്യാഹിതമുണ്ടായാലും 04735-203232 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിവരം ലഭിച്ചാലുടൻ തൊട്ടടുത്തുള്ള കേന്ദ്രത്തിൽ നിന്നും ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകും. തുടർന്ന് സ്ട്രെച്ചർ സർവീസ് വഴിയോ, പ്രത്യേകം തയ്യാറാക്കിയ ഗൂർഖ ജീപ്പ് ആംബുലൻസ് ഉൾപ്പെടെയുള്ള എട്ട് ആംബുലൻസുകൾ വഴിയോ രോഗികളെ ആശുപത്രികളിലേക്ക് മാറ്റും.

പ്രധാനപ്പെട്ട എമർജൻസി നമ്പറുകൾ:

  • പമ്പ എമർജൻസി കൺട്രോൾ റൂം: 04735 203232

  • പമ്പ ഗവ. ആശുപത്രി: 04735 203318, 203319

  • നീലിമല കാർഡിയോളജി സെന്റർ: 04735 203384

  • അപ്പാച്ചിമേട് കാർഡിയോളജി സെന്റർ: 04735 202050

  • സന്നിധാനം ഗവ. ആശുപത്രി: 04735 202101

  • ചരൽമേട് ഡിസ്‌പെൻസറി: 04735 202005

  • നിലയ്ക്കൽ ഗവ. ആശുപത്രി: 04735 205202

Tags