'ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം മാതൃകപരം'; മന്ത്രി പിഎ മുഹമ്മദ് റിയാസ്

google news
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയ്‌ക്കെതിരെയുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണം പ്രതിരോധം ദുര്‍ബലമാകുമെന്ന് മന്ത്രി പറഞ്ഞു.

നിപയില്‍ ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ സൗജന്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം വ്യാജമാണ്. മികച്ചരീതിയില്‍ മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Tags