പ്രസവം നിർത്തിയ യുവതികൾ വരെ പ്രസവിക്കണമെന്ന് പറഞ്ഞിട്ടില്ല..! തനിക്കെതിരേ നടത്തുന്നത് വ്യാജ പ്രചരണങ്ങൾ, നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Health Minister Veena George says legal action will be taken against false propaganda

പ്രസവം നിർത്തിയ യുവതികൾ വരെ പ്രസവിക്കണമെന്ന് പറഞ്ഞിട്ടില്ല..! തനിക്കെതിരേ നടത്തുന്നത് വ്യാജ പ്രചരണങ്ങൾ, നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് 

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരങ്ങൾക്ക് നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.സർക്കാർ ആശുപത്രികളിലെ സൗകര്യം കണ്ട് പ്രസവം നിർത്തിയ യുവതികൾ വരെ പ്രസവിക്കണമെന്ന് മന്ത്രി പറഞ്ഞെന്നായിരുന്നു പ്രചാരണം. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.  

tRootC1469263">

പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കുമെന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും താൻ പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നുവെന്നും കള്ളപ്രചരണത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായും മന്ത്രി കുറിപ്പിൽ പറഞ്ഞു.
 

Tags