അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ്; സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്‌ലോഗര്‍മാക്കെതിരെയും കര്‍ശന നടപടിയ്ക്കാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധകവസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്.എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരില്‍ വ്യാജപരസ്യം ഗുളികകള്‍, ഓയില്‍മെന്റ്, തൈലം, എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനല്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്‌ലോഗര്‍മാക്കെതിരെയും കര്‍ശന നടപടിയ്ക്കാണ് നിര്‍ദ്ദേശം. മംഗലാപുരം - കാസര്‍കോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് ഓണ്‍ലൈനായി വിറ്റഴിക്കുന്നതായാണ് വിലയിരുത്തല്‍. പാക്കിസ്ഥാന്‍ വഴിയെത്തുന്ന ഇത്തരം വസ്തുക്കളില്‍ നിര്‍മ്മാതാക്കളുടെ പേര്, നിര്‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറിലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഫേസ്‌ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന ഇടപെടലുണ്ടാകുന്നത്.
.jpg)

