അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Health Department issues guidelines for Ayyappa devotees to follow while climbing the hill.

 ശബരിമല അയ്യപ്പദർശനത്തിനു വരുന്ന അയ്യപ്പഭക്തർ കഠിനമായ മലകയറ്റ വേളയിൽ ആരോഗ്യവകുപ്പും ആരോഗ്യ പ്രവർത്തകരും നൽകുന്ന എല്ലാ നിർദേശങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്. ഹൃദ്രോഗമുള്ളവർ തീർത്ഥാടനത്തിന് മുമ്പ് പരിശോധനനടത്തി  യാത്രയ്ക്കുള്ള ആരോഗ്യാനുമതി ഡോക്ടറിൽ നിന്ന് നേടണം. അടുത്തിടെ ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, ഹൃദയസ്തംഭനം എന്നിവ ഉണ്ടായിട്ടുള്ളവർ വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ മല കയറരുത്. ജീവിതശൈലി രോഗങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക.ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുക. ആവശ്യമായ മരുന്നുകൾ ,മരുന്നുകളുടെ കുറിപ്പടിയും കൈവശം കരുതുക. 

Sabarimala Virtual Queue: Opportunity for an additional 5,000 people per day to have *darshan* until November 30.

ശാരീരികശേഷിക്കനുസരിച്ച് മാത്രം മലകയറുക. അമിതമായ വേഗവും ശാരീരിക അധ്വാനവും ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക.  ധാരാളം വെള്ളം കുടിക്കുക. (ഹൃദയസ്തംഭനം മൂലം വെള്ളത്തിന് നിയന്ത്രണമുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കുക.)  ഭക്ഷണം ഒഴിവാക്കി മലകയറരുത്.തിരക്കിനിടയിൽ തള്ളിക്കയറുന്നതും ഓടുന്നതും ഒഴിവാക്കുക.നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ യാത്ര നിർത്തുക.വൈദ്യസഹായം തേടുക. 

 നെഞ്ചിൽ വേദന, ഭാരം, മുറുക്കം അല്ലെങ്കിൽ അസ്വസ്ഥത. ,ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പിലെ അസാധാരണമായ വ്യതിയാനം, പെട്ടെന്നുള്ള അമിതക്ഷീണം, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന വേദന എന്നിവ ഉണ്ടായാൽ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയായി കണക്കാക്കണം.  ഉടൻ നടത്തം നിർത്തി സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കുക.
ഏറ്റവും അടുത്തുള്ള അടിയന്തര വൈദ്യ സഹായ കേന്ദ്രത്തിന്റെ സഹായം തേടുക. ആവശ്യമാണെങ്കിൽ ആംബുലൻസ് സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുക. അടിയന്തര ആവശ്യത്തിന്  04735 203232 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

Tags