മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താല്‍ മാര്‍ച്ച്‌ 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

mobile phone uses

സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികള്‍ക്ക് നല്‍കാറുണ്ട്. രക്ഷിതാക്കള്‍ക്കും ഇതുസംബന്ധിച്ച നിർദേശങ്ങള്‍ നല്‍കുന്നു.

കൊല്ലം: വിദ്യാലയങ്ങളില്‍നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ അവ മാർച്ച്‌ 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്.സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികള്‍ക്ക് നല്‍കാറുണ്ട്. രക്ഷിതാക്കള്‍ക്കും ഇതുസംബന്ധിച്ച നിർദേശങ്ങള്‍ നല്‍കുന്നു.

 അധ്യയനവർഷം അവസാനിക്കുന്ന മാർച്ച്‌ 31-നുശേഷമേ ഫോണ്‍ തിരികെ നല്‍കാൻ പാടുള്ളൂ. വിദ്യാലയങ്ങളില്‍ പിടിഎ പ്രസിഡന്റ് ചെയർമാനും മദർ പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും പ്രഥമാധ്യാപകർ കണ്‍വീനറുമായി എത്തിക്സ് കമ്മിറ്റിക്ക് രൂപംനല്‍കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാല്‍ കമ്മിറ്റികളുള്ള വിദ്യാലയങ്ങള്‍ കുറവാണ്.

tRootC1469263">

 

Tags