തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും ; പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
താന്‍ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാന്‍ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിയുടെ രൂപത്തില്‍ പറയുന്നുണ്ട്.
മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാന്‍ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. താന്‍ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാന്‍ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിയുടെ രൂപത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും രാഹുലിന്റേയും പരാതിക്കാരിയുടേയും ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
tRootC1469263">
താന്‍ എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കില്‍ ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കല്‍ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഞാന്‍ ഒന്നും സറണ്ടര്‍ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും. നീ ചെയ്യുന്നത് ഞാന്‍ താങ്ങും, ബട്ട് നീ താങ്ങില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിക്കുന്നുണ്ട്.
നാട്ടില്‍ വന്നാല്‍ കുറെ ആളുകളുമായി ഞാന്‍ നിന്റെ വീട്ടില്‍ വരും. ദാറ്റ്‌സ് ആള്‍. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്‌സ്ട്രാ ചെയ്യുമെന്ന് പറയുന്നതും കേസ് കൊടുക്കലാണ്. ഈ കേസ് കോര്‍ട്ടില്‍ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീര്‍ന്ന് നില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോയെന്നും നീ പ്രസ് മീറ്റ് നടത്തൂവെന്നും രാഹുല്‍ വെല്ലുവിളിക്കുന്നു.
.jpg)


