പട നയിച്ചവന്‍ നാട് നയിക്കും'; ക്ലിഫ് ഹൗസിന് സമീപം വി ഡി സതീശനായി ഫ്ളക്സ്

v d satheesan

നന്തന്‍കോട് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെട്ട ഫ്ളക്സില്‍ പട നയിച്ചവന്‍ നാട് നയിക്കും എന്നാണ് എഴുതിയിരിക്കുന്നത്.

 നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍. ഇത്തവണ ക്ലിഫ് ഹൗസിന് സമീപത്താണ് സതീശനായി ബോര്‍ഡുകള്‍ ഉയര്‍ന്നത്. 

നന്തന്‍കോട് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെട്ട ഫ്ളക്സില്‍ പട നയിച്ചവന്‍ നാട് നയിക്കും എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങളെന്നും എഴുതിയിട്ടുണ്ട്. തൊടുപുഴയില്‍ വീണ്ടും സതീശനായി ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. വെങ്ങല്ലൂരിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ളക്സ് വെച്ചത്. 'കേരളം ജയിച്ചു , വി ഡി നയിക്കും' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

Tags