താന്‍ എന്തായാലും അകപ്പെട്ടു. മറ്റുള്ളവരെങ്കിലും രക്ഷപ്പെടണം ; നിയമ പോരാട്ടം തുടരും ; ഫേസ്‌ക്രീമിലെ വിഷബാധയേറ്റ് വൃക്കരോഗം ബാധിച്ച 17 കാരി

fairness cream

കണ്‍സ്യുമര്‍ കോടതിയിലേക്ക് പോകുമെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഫേസ്‌ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ നിയമപോരാട്ടം ശക്തമാക്കുമെന്ന് ഇരയായ 17 കാരി. മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കി.

താന്‍ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിള്‍ പൊലീസിന് നല്‍കിയെന്നും കുട്ടി വിവരിച്ചു. എഫ് ട്യൂണ്‍ എന്ന ക്രീമില്‍ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്ന് പൊലീസിന് മൊഴി നല്‍കിയതായും 17 കാരി വ്യക്തമാക്കി.

കണ്‍സ്യുമര്‍ കോടതിയിലേക്ക് പോകുമെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു. ഈ ക്രീം ഇപ്പോള്‍ യൂസ് ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അത് നിര്‍ത്തണം. ഇക്കാര്യത്തില്‍ എന്നെ കമന്റ് ഇട്ട് വേദനിപ്പിക്കുന്നവര്‍ ഉണ്ട്. താന്‍ എന്തായാലും അകപ്പെട്ടു. മറ്റുള്ളവര്‍ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയതെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി വ്യക്തമാക്കി.

Tags