കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു, നോട്ടീസ് കിട്ടിയതിന് പിന്നാലെ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ഥി
Updated: Jan 8, 2026, 16:27 IST
കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ കോളേജ് അധികൃതർ സസ്‌പെന്റ് ചെയ്തത്
കാസർഗോഡ്: കാസർകോട് കുനിയയിൽ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്യാനൊരുങ്ങി വിദ്യാർഥി. .ബിഎ അറബിക് മൂന്നാം വർഷ വിദ്യാർഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയ വിദ്യാർഥി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തുകയും വിദ്യാർഥിയെ അനുനയിപ്പിച്ച് താഴെയിറക്കുകയും ചെയ്തു.
കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ കോളേജ് അധികൃതർ സസ്‌പെന്റ് ചെയ്തത്. ഇന്ന് രാവിലെ കോളേജില്‍ എത്തിയ സമയം ഷംഷാദിന് അധികൃതർ സസ്പെന്‍ഡ് ചെയ്തതായുള്ള നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർഥി കോളേജ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
tRootC1469263">.jpg)


