മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 17 വർഷം കഠിനതടവ്
Updated: Mar 27, 2026, 15:58 IST
വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വർഷം കഠിനതടവ്.വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.50 ലക്ഷം രൂപ പിഴയായും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് അരീക്കോട് പോലീസാണ് 2016-ല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. വർഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്സോ കോടതി കണ്ടെത്തിയത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി അധികകാലം തടവ് അനുഭവിക്കേണ്ടി വരും.
.jpg)


