യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്തു, ഇരുവരുമായി വാക്കുതര്‍ക്കം; പത്തനംതിട്ടയില്‍ 23കാരന്‍ തൂങ്ങിമരിച്ചു
Jun 8, 2025, 07:34 IST


ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.
യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം നടന്നത്. അടൂര്‍ സ്വദേശി മുഹമ്മദ് സൂഫിയാന്‍ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.
tRootC1469263">പെണ്‍കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ സുഫിയാന്റെ ഉറ്റ സുഹൃത്ത് മരണപ്പെട്ടിരുന്നു. ഇതിന്റെ വിഷാദത്തിലായിരുന്നു മുഹമ്മദ് സൂഫിയാനെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
