മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ; മൂന്ന് പേര്‍ അറസ്റ്റില്‍

arrest

സൗത്ത് എഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എടത്തല മുരിങ്ങാശേരി യൂസഫ് (50), ഷഫീഖ് (45 ), വിജുകുമാര്‍, (46) എന്നിവരെയാണ് എത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ചുണങ്ങംവേലിയിലെ ബാറില്‍ വച്ചായിരുന്നു സംഭവം. 

സൗത്ത് എഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറില്‍ ഉണ്ടായിരുന്നത്. വിജു കുമാറാണ് ഇവര്‍ക്ക് തോക്ക് നല്‍കിയത്. യൂസഫിന്റെ കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു. കൊച്ചിന്‍ ബാങ്ക് പരിസരത്തെ ഗോഡൗണില്‍നിന്ന് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു.

യൂസഫിനെതിരെ ആലുവ, എടത്തല , ചേരാനല്ലൂര്‍, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളില്‍ ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരെ എടത്തല, കാസര്‍ഗോഡ് റയില്‍വേ പി.എസ്, അമ്പലമേട് എന്നീ സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജു കുമാറിനെതിരെ നെടുമ്പാശേരി,ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉണ്ട്.

Tags