ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എംപി എന്‍കെ പ്രേമചന്ദ്രന് പരിക്ക്
അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കും. എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.
കൊച്ചി: ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കും. എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.
പ്രേമചന്ദ്രന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
''ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവേ കാല്‍ വഴുതി വീണു പരുക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈക്കുഴയ്ക്കു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി 09-10-2026 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.''
.jpg)


