വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി മുരളീധരന്‍ ; ചെന്നിത്തലയുടെ നിലപാട് തള്ളി

chennithala

വട്ടിയൂര്‍ക്കാവില്‍ വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

കൗണ്‍സിലര്‍ സുഗതനെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി കെ. മുരളീധരന്‍ രംഗത്ത്. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ ആശങ്ക പൊലീസ് ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കൗണ്‍സിലറുടെ അറസ്റ്റില്‍ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകള്‍ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിര്‍ത്തുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ പൊലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. 

ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിയെ പിടിക്കുമ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസിന്റെ മനോവിര്യം തകര്‍ക്കാന്‍ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകള്‍ ഇറക്കി പൊലീസിന്റെ മനോവിര്യം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Tags